muhsin

പൂച്ചാക്കൽ : മുന്തിയ ഇനം മയക്കുമരുന്നായ എം.ഡി.എം.എയുമായി പാണാവള്ളിയിൽ ഒരാൾ കൂടി പിടിയിലായി. പാണാവള്ളി പീടികപ്പറമ്പ് വീട്ടിൽ അബ്ദുൾ മജീദിന്റെ മകൻ മുഹ്സിനാ (26)ണ് O.530 ഗ്രാം എം.ഡി.എം.എ യുമായി അറസ്റ്റിലായത്. ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.റെജിലാലിന്റെ നേതൃത്വത്തിൽ നടന്ന പെപട്രോളിംഗിടയിൽ തൃച്ചാറ്റുകുളം - തൈക്കാട്ടുശ്ശേരി റോഡിൽ ഇലഞ്ഞിക്കൽ ജംഗ്ഷനു സമീപം വച്ചാണ് മുഹ്സിൻ പിടിയിലായത്. പ്രിവന്റീവ് ഓഫീസർ കെ.പി. സുരേഷ്, സി. ഇ.ഒ മാരായ സുർജിത്ത്.റ്റി.ജി, റെനീഷ് എം.ആർ, പ്രദീഷ് പി, ജോബിൻ കെ.ആർ, സ്മിത എൻ.എസ്, ഡ്രൈവർ സജീവൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.