ചേർത്തല: ലീഗൽ മെട്രാളജി ചേർത്തല ഓഫീസിന്റെ നേതൃത്വത്തിൽ ലോക്ഡൗണിൽ കുടിശികയായ അളവു തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്ത് നൽകുന്നതിനായി ഒറ്റതവണ തീർപ്പാക്കൽ അദാലത്ത് നടത്തുന്നു. 500 രൂപ രാജി ഫീസീടാക്കി പരമാവധി ആറ് ക്വാട്ടറിന്റെ അധിക ഫീസും മുദ്രഫീസും ഈടാക്കി മുദ്ര ചെയ്ത് നൽകുന്നതിനാണ് സർക്കാർ നിർദേശം. അർഹരായവർ ഏപ്രിൽ 10ന് മുമ്പായി ലീഗൽ മെട്രോളജി ചേർത്തല ഇൻസ്പെക്ടർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.ഫോൺ:8281698042.