മാവേലിക്കര : കേരള കോൺഗ്രസ് മാവേലിക്ക ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 24ന് മാവേലിക്കര നഗരത്തിൽ നിർമ്മിക്കുന്ന കാർഷിക മതിലേക്കുള ള പച്ചക്കറി ചെടികൾ വളർത്തുന്ന കാർഷിക മതിൽ നിർമ്മാണ ശാലയിൽ വിളവെടുപ്പു മഹോത്സവം 26ന് വൈകിട്ട് 5ന് നടത്തും. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് ഉദ്ഘാടനം ചെയ്യും. തുടർന്നു നടക്കുന്ന സമ്മേളനം കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്യും. വളവെടുക്കുന്ന പച്ചക്കറികൾ ലേലം ചെയ്യുമെന്ന് മണ്ഡലം പ്രസിഡന്റ തോമസ് കടവിൽ അറിയിച്ചു.