
മാരാരിക്കുളം : കലവൂർ സ്വദേശിനി സീതാ ലക്ഷ്മി ഇനി ഗോകുലം എഫ്.സിയുടെ പ്രതിരോധ കോട്ട കാക്കും. ഇന്ത്യയിലെ പ്രമുഖ പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബായ ഗോകുലം എഫ്.സി നടത്തിയ ആൾ കേരളാ സെലക്ഷൻ ട്രയലിലാണ് സീതാലക്ഷ്മിയെ തിരഞ്ഞെടുത്തത്. 2020 ലെ ദേശീയ വനിതാ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ കേരളാ ടീം അംഗമാണ് സീതാലക്ഷ്മി. കഴിഞ്ഞ 6 വർഷമായി കലവൂർ ഫുട്‌ബാൾ അക്കാദമിയിൽ കോച്ച് സുരേഷ് കുമാറിന്റെ കീഴിൽ പരിശീലനം നടത്തി വരുന്നു. ഇപ്പോൾ കണ്ണൂർ സ്‌പോർട്സ് സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.കലവൂർ പൂന്തോട്ടത്തിൽ മഹേഷിന്റെയും വിദ്യയുടെയും മൂത്ത മകളാണ്.സഹോദരി സേതുലക്ഷ്മി.