ചേർത്തല: നഗരസഭയിൽ നിന്ന് തൊഴിൽ രഹിത വേതനം ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കിയിട്ടുള്ള ഗുണഭോക്താക്കൾക്ക് ഏഴ് മാസത്തെ തൊഴിൽ രഹിത വേതനം അനുവദിക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം നഗരസഭ കുടുംബശ്രീ ഹാളിൽ ഹാജരാകണം. 2171 മുതൽ 2343 വരെ രജിസ്റ്റർ നമ്പരുള്ളവർ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും 2344 മുതൽ 2436 വരെ നമ്പരുകാർ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയും ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.