s

ആലപ്പുഴ: തിരുവിതാംകൂറിലെ ആദ്യ തൊഴിലാളി സംഘടനയായ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്‌സ് യൂണിയന്റെ ശതാബ്ദി ആഘോഷം എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നാളെ ആരംഭിച്ച് 31ന് സമാപിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ചെയർമാൻ ടി.ജെ.ആഞ്ചലോസും ജനറൽ സെക്രട്ടറി പി.വി.സത്യനേശനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യൂണിയൻ പ്രസിഡന്റായിരുന്ന ടി.വി. തോമസിന്റെ ചരമ ദിനമായ നാളെ രാവിലെ 10ന് കോളേജ് വിദ്യാർത്ഥികൾക്കായി സുഗതൻ സ്മാരകത്തിൽ ഉപന്യാസ മത്സരം നടക്കും. വൈകിട്ട് 5.30ന് ആലൂക്കാസ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.പി.ചിദംബരൻ അദ്ധ്യക്ഷത വഹിക്കും. 27ന് രാവിലെ 9ന് സുഗതൻ സ്മാരകത്തിൽ ബിസിനസ് സമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷത വഹിക്കും. കെ.ബാവ അനുസ്മരണ പ്രഭാഷണം മന്ത്രി പി. പ്രസാദ് നടത്തും. 30ന് രാവിലെ 10ന് യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്ര രചനാ മത്സരങ്ങൾ നടത്തും. ഉച്ചക്ക് 2 30 ന് കലാമത്സരങ്ങൾ നടൻ ചേർത്തല ജയൻ ഉദ്ഘാടനം ചെയ്യും. പി.ജ്യോതിസ് അദ്ധ്യക്ഷത വഹിക്കും. 31ന് രാവിലെ 10ന് സമാപനസമ്മേളനം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ നേതാക്കളായിരുന്ന വാടപ്പുറം ബാവ, കെ.വി. പത്രോസ് എന്നിവരെ മന്ത്രി കെ.രാജൻ അനുസ്മരിക്കും. നേതാക്കളായ ആനത്തലവട്ടം ആനന്ദൻ, ആർ.ചന്ദ്രശേഖരൻ, ജെ. ഉദയഭാനു, കെ.പി.രാജേന്ദ്രൻ, കയർ വ്യവസായി വി.ആർ.പ്രസാദ് എന്നിവർ സംസാരിക്കും.കെ.എൽ.ഡി.സി ചെയർമാൻ പി.വി. സത്യനേശനെ ആദരിക്കും. വൈകിട്ട് അഞ്ചിന് സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പി.വി.സത്യനേശൻ അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ഭാരവാഹികളായ ഡി.പി. മധു, ആർ. സുമേഷ്,കെ.എസ്. വാസൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.