
അമ്പലപ്പുഴ: ലോക ക്ഷയരോഗദിനാചരണത്തിന്റെ ബ്ലോക്കുതല ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. മികച്ച പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളതെന്നും ആശാ പ്രവർത്തകരുൾപ്പടെയുള്ളവർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും എം.എൽ.എ പറഞ്ഞു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അംഗം ശ്രീജ രതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശൻ, അംഗം കെ. മനോജ് കുമാർ, സന്തോഷ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അശ്വതി എസ്. കുറുപ്പ് സ്വാഗതം പറഞ്ഞു.