ambala

അമ്പലപ്പുഴ: സമസ്ത മേഖലയിലും സ്വകാര്യവത്കരണം നടപ്പാക്കുന്ന കേന്ദ്ര സർക്കാർ കെ.എസ്.ഇ.ബിയേയും തകർക്കാനുള്ള നീക്കമാണ് വർഷങ്ങളായി നടത്തുന്നതെന്ന് എച്ച്.സലാം എം.എൽ.എ പറഞ്ഞു.കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) സംഘടിപ്പിച്ച ഡിവിഷൻ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശവക്കോട്ടപ്പാലത്തിന് സമീപത്തെ കെ. എസ് .ഇ.ബി ഓഫീസിനു മുന്നിൽ നടത്തിയ ധർണയിൽ കെ.എസ്.പ്രദീപ് അദ്ധ്യക്ഷനായി.ആർ.രാജശേഖരൻ, എൻ.നന്ദകുമാർ, രഘുനാഥ്, കെ.ജെ.ജോബ് എന്നിവർ സംസാരിച്ചു. കെ.എച്ച്.ലേഖ സ്വാഗതം പറഞ്ഞു.