s

ആലപ്പുഴ: സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ജില്ലാ ആസ്ഥാന മന്ദിരം 30ന് വൈകിട്ട് അഞ്ചിന് കൊമ്മാടിയിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യരാജ്, ഫോറസ്റ്റ് ഫോഴ്‌സസ് മേധാവി പി.കെ.കേശവൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.ജയപ്രസാദ്, അഡിഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ.പ്രദീപ് കുമാർ, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കെ.സജി, നഗരസഭാംഗം ജ്യോതി പ്രകാശ്, എൻ.ടി.സാജൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.