
ആലപ്പുഴ : സംസ്ഥാന യുവജനക്ഷേമ ബോർഡ് പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ രൂപീകരിക്കുന്ന വോളണ്ടിയർ സേനയുടെ രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു. ആലപ്പുഴ കർമ്മ സദൻ പാസ്റ്ററൽ സെൻററിൽ നടന്ന പരിശീലനം യുവജന ക്ഷേമ ബോർഡ് അംഗം എസ്.ദീപു ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓർഡിനേറ്റർ ജയിംസ് ശാമുവേൽ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ.എസ് ചന്ദ്രികാദേവി, ജില്ലാ വോളണ്ടിയർ ക്യാപ്ടൻ അർജുൻ എന്നിവർ പങ്കെടുത്തു. വിമുക്തി മിഷൻ, ദുരന്ത നിവാരണ വിഭാഗം, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, ഫയർ ഫോഴ്സ്, പൊലീസ്, ആരോഗ്യം എന്നീ വിഭാഗങ്ങൾ വോളണ്ടിയർമാർക്ക് പരിശീലനം നൽകും. ക്യാമ്പ് ഇന്ന് സമാപിക്കും.