കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ സഹകരണത്തോടെ 6163ാം നമ്പർ ശ്രീനാരായണ ഗുരുകുലം ശാഖയുടെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും മാർച്ച് 30, 31, ഏപ്രിൽ 1 തീയതികളിൽ വാരണപ്പള്ളി ക്ഷേത്രത്തിനു സമീപം വിശ്വഗുരു ശ്രീനാരായണ ധ്വാനപഠന ഗവേഷണ കേന്ദ്രത്തിൽ നടക്കും.
ശിവഗിരി മഠാധിപതി സ്വാമി സച്ചിതാനന്ദയാണ് ധ്യാനാചാര്യൻ. ചടങ്ങുകൾക്ക് മുന്നോടിയായി യൂണിയന്റെ നേതൃത്വത്തിൽ മാർച്ച് 28- ന് വിവിധ ശാഖാ ഓഫീസുകളിൽ രാവിലെ 9ന് കലവറ നിറയ്ക്കൽ നടക്കും. ശ്രീനാരായണ ദിവ്യപ്രബോധന വിളംബരഘോഷയാത്ര 29ന് ഉച്ചയ്ക്ക് മൂന്നിന് വിശ്വഗുരു ശ്രീനാരായണ ധ്യാനപഠന ഗവേഷണ കേന്ദ്രത്തിൽ നിന്ന് ആരംഭിക്കും.
30ന് ഉച്ചയ്ക്ക് രണ്ടിനു ദൈവദശകം. തുടർന്നു സ്വാമി സച്ചിതാനന്ദയെ ശാഖാ ഭാരവാഹികൾ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. 2.30ന് മഹാശാന്തിഹവനം. മുഖ്യരക്ഷാധികാരി പി. പ്രദീപ് ലാൽ ദിവ്യജ്യോതി ഏറ്റുവാങ്ങും. വൈകിട്ട് 3.30ന് കണ്ടല്ലൂർ തെക്ക് 5677, 5677, 366 ശാഖകളുടെ അങ്കണത്തിൽനിന്നു ശ്രീനാരായണ ദിവ്യജ്യോതിസ് പ്രയാണം ആരംഭിക്കും. വൈകിട്ട് 5 ന് ദിവ്യജ്യോതി പ്രതിഷ്ഠ, 6.30 ന് ദീപാരാധനയ്ക്കുശേഷം ദിവ്യപ്രബോധനം തുടങ്ങും.
31ന് രാവിലെ 8ന് ശാന്തിഹോമം, 9 ന് ഗുരുദേവകൃതികളുടെ പാരായണം, 9.45ന് ഗുരുധർമ്മപ്രബോധനം സ്വാമി അസ്പർശാനന്ദ നിർവ്വഹിക്കും. 11.30 ന് സ്വാമി സച്ചിതാനന്ദ നയിക്കുന്ന ദിവ്യപ്രബോധനം. വിഷയം: പരിത്യാഗിയായ ഗുരുദേവൻ. 2.45ന് ഗുരുധർമ്മ പ്രബോധനം. സ്വാമി ധർമ്മ ചൈതന്യ നയിക്കും. വൈകിട്ട് 4ന് സ്വാമി സച്ചിതാനന്ദയുടെ ദിവ്യപ്രബോധനം. 6 ന് ദിവ്യപ്രബോധനം. വിഷയം: ഗുരുദേവന്റെ സർവ്വമത സമന്വയം. രാത്രി 8.15ന് മോഹിനിയാട്ടം,8.30-ന് ശ്രീഭദ്രാഭവാനി ഡാൻസ് ഗ്രൂപ്പിന്റെ നൃത്തപരിപാടി.
ഏപ്രിൽ 1ന് രാവിലെ 9 ന് ഗുരുദേവകൃതികളുടെ പാരായണം. 9.30ന് ദിവ്യജ്യോതിദർശനം. 11.30ന് സ്വാമി സച്ചിതാനന്ദയുടെ ദിവ്യപ്രബോധനം. വിഷയം :ഗുരുദേവന്റെ അവധൂതചര്യ. ഉച്ചയ്ക്ക് ഒന്നിന് ഗുരുപൂജ.2.30 ന് ഗുരുദേവന്റെ ഈശ്വരസാക്ഷാത്കാരം ഗുരുദേവ തത്വദർശനം എന്ന വിഷയത്തിൽ സ്വാമി സച്ചിതാനന്ദയുടെ ദിവ്യപ്രബോധനം
വൈകിട്ട് 4 ന് ഗുരുധർമ്മ പ്രബോധനം സ്വാമി വിശാലാനന്ദ നയിക്കും. 7 ന് ഗുരുദേവന്റെ ലോകസംഗ്രഹം,.
യോഗവും ശിവമഠവും സംസ്ഥാപനവും, ഗുരുവിന്റെ മഹാസമാധി എന്നീ വിഷയങ്ങളിൽ ദിവ്യപ്രബോധനവും ധ്യാനവും. രാത്രി 9 ന് തിരുവാതിര.
യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ,ശാഖാ പ്രസിഡന്റ് എ.പ്രവീൺകുമാർ, കെ.ജയകുകാർ, രാജൻ കുന്നത്ത്, പനയ്ക്കൽ ദേവരാജൻ,പി.എസ് നിധീഷ്,തങ്കം നിധീഷ്, വി.ശ്രീജിത്ത് എൻ.ദേവദാസ്,സംഗീത,പ്രസന്ന,രഞ്ജി എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.