ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1827ാം നമ്പർ ബുധനൂർകിഴക്ക് ശാഖയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന സുവണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ വൈകിട്ട് 3ന് എസ്.എൻ.ഡി.പി. യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ നിർവ്വഹിക്കും. ശാഖാ വക ഗുരക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന 11ാമത് ശ്രീനാരായണ കൺവൻഷൻ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്യും.
ശാഖാ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും.

ശാഖയുടെ മുൻഭാരവാഹികളെയും എഴുപത് വയസ് പൂർത്തീകരിച്ച മുഴുവൻ ശാഖാംഗങ്ങളെയും യോഗത്തിൽ ആദരിക്കും. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, എസ്.ദേവരാജൻ, സരേഷ് വല്ലന, ശാഖായോഗം വൈസ് പ്രസിഡന്റ് പി.ഡി.രാജു, യൂണിയൻ കമ്മിറ്റി അംഗം സതീശൻ കെ.ടി., വനിതാസംഘം പ്രസിഡന്റ് മിനി സുരേന്ദ്രൻ, സെക്രട്ടറി സിന്ധു സരേഷ്, വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻമാരായ കലേഷ് ഇന്ദു നിവാസ്, രാജേഷ്‌കുമാർ അർച്ചന, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അപ്പു കെ.പ്രസന്നൻ, സെക്രട്ടറി അമൽ പ്രഭ, ബാലജനയോഗം പ്രസിഡന്റ് നവമി മോഹൻ, സെക്രട്ടറി അമൃത വിനോദ് എന്നിവർ പ്രസംഗിക്കും.

യൂണിയൻ അഡ്.കമ്മറ്റി അംഗം കെ.ആർ.മോഹനൻ സ്വാഗതവും സെക്രട്ടറി പി.ജെ.പ്രഭ നന്ദിയും പറയും. ശ്രീനാരായണ കൺവെൻഷനിൽ വൈകിട്ട് 6.30 ന് 'പ്രാർത്ഥന കേൾക്കും ഗുരു" എന്ന വിയത്തിൽ ആശാ പ്രദീപ് പ്രഭാഷണം നടത്തും. 27 ന് വൈകിട്ട് 7ന് ഗുരുദർശനം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ ഡോ.അനൂപ് വൈക്കം പ്രഭാഷണം നടത്തും. 28ന് പ്രതിഷ്ഠാ വാർഷിക പൂജകളും സമൂഹ അന്നദാനവും വൈകിട്ട് 4ന് ഘോഷയാത്രയും നടക്കും.