ചാരുംമൂട് : താമരക്കുളം നെടിയാണിക്കൽ ദേവീ ക്ഷേത്രത്തിൽ പത്തു ദിവസം നീളുന്ന അശ്വതി ഉത്സവത്തിന് ഇന്ന് കൊടിയേറും. ഏപ്രിൽ 3ന് കെട്ടുകാഴ്ചയോടെ സമാപിക്കും. ഇന്ന് ഉച്ചയ്ക്ക് 12.30 ന് കൊടിയേറ്റ് സദ്യ,വൈകിട്ട് 6.30 ന് കൊടിയേറ്റിന് തന്ത്രി താഴമൺമഠം കണ്ഠരര് രാജീവര് മുഖ്യകാർമ്മികത്വം വഹിക്കും. 7.30 ന് സംഗീതസദസ്, 9 ന് നൃത്തനാടകം .
26 ന് വൈകിട്ട് 3.30 ന് വാഹന ഘോഷയാത്ര, നൃത്ത അരങ്ങേറ്റം , ഗാനമേള. 27 ന് വൈകിട്ട് 6 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, കെ.അനന്തഗോപന് സ്വീകരണം, 7.30 ന് തിരുവാതിര സന്ധ്യ, 9 ന് നാടകം , 28 ന് രാത്രി 730 ന് തിരുവാതിര, 9 ന് നാടകം, 29 ന് രാത്രി 9 ന് സ്റ്റേജ് ഡാൻസ് ഡ്രാമ ,30 ന് രാത്രി 730 ന് നൃത്തനൃത്ത്യങ്ങൾ, 9 ന് കോമഡി ഷോ . 31 ന് രാത്രി 7.30 ന് നൃത്തനൃത്ത്യങ്ങൾ, ഗാനമേള. 1 ന് രാത്രി 7 ന് നൃത്തസന്ധ്യ, 9 ന് നാടകം , 2 ന് രാത്രി 7 ന് നൃത്തശില്പം ,10 ന് പള്ളിവേട്ട. 3ന് വൈകിട്ട് 3.30 ന് അശ്വതി കെട്ടുകാഴ്ച, 6 ന് ആറാട്ട് എഴുന്നള്ളത്ത് , 8 ന് ആറാട്ട് വരവ്, കൊടിയിറക്ക്, 1 ന് നൃത്തനാടകം . ഉത്സവ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മഹീഷ് മലരിമേൽ, സെക്രട്ടറി ശ്രീജേഷ് കുമാർ, കൺവീനർ ജി.രാജേഷ് എന്നിവർ അറിയിച്ചു.