ചാരുംമൂട് : താമരക്കുളം വില്ലേജ് ഓഫീസിൽ വില്ലേജ് തല ജനകീയ സമിതിയുടെ ആദ്യ യോഗം നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷൈജ അശോകൻ അദ്ധ്യക്ഷത വഹിച്ചു. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച യോഗം കൂടി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ജനകീയ സമതി മുമ്പാകെ നൽകേണ്ട അപേക്ഷകൾ മാസത്തിലെ ആദ്യ വെള്ളിയാഴ്ചക്ക് മുമ്പ് സമർപ്പിക്കണമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.