ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കഞ്ഞഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രംപ്രവർത്തകരും ചത്തിയറ വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റും ആശാ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്ത ബോധവത്കരണ റാലി നടന്നു. ഇരപ്പൻപാറ ജംഗ്‌ഷനിൽ നിന്നാരംഭിച്ച റാലി പഞ്ചായത്തു ജംഗ്ഷനിൽ സമാപിച്ചു. ദിനാചരണം പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ദീപ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്തംഗം ആത്തുക്കാ ബീവി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ എൽവിൻ ജോസ് ക്ഷയരോഗ ദിന സന്ദേശം നൽകി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ ജ്യോതിഷ്, അംഗങ്ങളായ റഹ്മത്ത് റഷീദ്, എസ്.ശ്രീജ, സെക്രട്ടറി വി.ജെസി, ഹെൽത്ത് ഇൻസ്പെക്ടർ സരയൂദേവി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ എസ്.ശ്രീകുമാർ, സുഷ, സുമയ്യ അദ്ധ്യാപകരായ സിന്ധു,അജിത്ത്,ആതിര തുടങ്ങിയവർ പങ്കെടുത്തു. ചുനക്കര ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ക്ഷയരോഗ ദിനാചരണം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചുനക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രം പ്രവർത്തകരും ആശാ പ്രവർത്തകരും പങ്കെടുത്ത ബോധവൽക്കരണ റാലിക്ക് പഞ്ചായത്തംഗം ഷക്കീല ,ഹെൽത്ത് ഇൻസ്പെക്ടർ ബദറുദീൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗംഗാസൻ തുടങ്ങിയവർ നേതൃത്വം നൽകി.