
ആലപ്പുഴ: ജില്ലയിൽ എലിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മുൻകരുതൽ നിർദേശവുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി. വെള്ളക്കെട്ടുകളാണ് രോഗവ്യാപനത്തിന് വഴിയൊരുക്കുന്നത്. എലി, നായ, പൂച്ച, കന്നുകാലികൾ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ രോഗാണുക്കൾ മണ്ണിലും വെളളത്തിലും കലരും.നിരന്തരം മണ്ണും വെളളവുമായി ഇടപെടുന്ന ശുചീകരണ തൊഴിലാളികൾ, കെട്ടിട നിർമ്മാണത്തൊഴിലാളികൾ, തൊഴിലുറപ്പു തൊഴിലാളികൾ, കക്കാ വാരൽ തൊഴിലാളികൾ തുടങ്ങിയവർ മുൻകരുതലെടുക്കണം.
ഗുണനിലവാരമുളള കാലുറയും കൈയ്യുറയും ധരിക്കണം. പ്രതിരോധത്തിന് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണം.പനി, നടുവേദന, കൈകാലുകളിൽ വേദന, പേശികളിൽ തൊടുമ്പോൾ വേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ.