
മാന്നാർ: ബൈക്കും കാറും കൂട്ടിയിടിച്ചു പെയിന്റിംഗ് തൊഴിലാളി മരിച്ചു. ബൈക്ക് യാത്രക്കാരനായ തിരുവൻവണ്ടൂർ പഞ്ചായത്ത് നാലാം വാർഡ് തെക്കേടത്ത് വീട്ടിൽ എബ്രഹാം കുര്യാക്കോസ് (ബാബു-46)ആണ് മരിച്ചത്. ഇന്നലെ രാവിലെ ജോലിക്ക് പോകുമ്പോൾ ബുധനൂർ-പാണ്ടനാട് റോഡിൽ മേക്കര ജംഗ്‌ഷനിൽ എബ്രഹാം സഞ്ചരിച്ച ബൈക്ക് എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ എബ്രഹാമിനെ ഉടൻതന്നെ പരുമലയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാന്നാർ പോലീസ് മേൽനടപടിസ്വീകരിച്ചു. മൃതദേഹം പരുമല ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രമ്യ. മക്കൾ: ആൽബിൻ കുര്യാക്കോസ്, അയോണ കുര്യാക്കോസ്.