
കറ്റാനം: നൂറു വർഷം പഴക്കമുള്ള വീട് കത്തി നശിച്ചു.ഭരണിക്കാവ് വടക്ക് ചക്കോലിൽ സരസമ്മയുടെ വീടാണ് കത്തിനശിച്ചത്. ഇവിടെ താമസിച്ചിരുന്ന സരസമ്മയുടെ മകളും ഭർത്താവും പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. വീട്ടുപകരണങ്ങളും ഇലക്ട്രിക് സംവിധാനങ്ങളും കത്തിനശിച്ചു.മാവേലിക്കരയിൽ നിന്നും കായംകുളത്തു നിന്നും എത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു.