മാവേലിക്കര : കെ റെയിലുമായി ബന്ധപ്പെട്ട് എം.എസ് അരുൺകുമാർ എം.എൽ.എക്കെതിരെ സമൂഹമാദ്ധ്യമത്തിൽ അസഭ്യ പ്രചാരണം നടത്തിയെന്ന പരാതിയിൽ ബി.ജെ.പി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. തഴക്കര ഇറവങ്കര രാഘവസദനത്തിൽ നാരായണൻ നായർ (70) ആണ് അറസ്റ്റിലായത്. സി.പി.എം തഴക്കര ലോക്കൽ സെക്രട്ടറി എസ്.ശ്രീകുമാറിന്റെ പരാതിയിലാണ് നടപടി.. നാരായണൻ നായരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഫേസ് ബുക്ക് വഴിയായിരുന്നു അസഭ്യ പ്രചാരണം. ഒരു ചാനലിലെ അവതാരകനെതിരായാണ് താൻ പോസ്റ്റിട്ടതെന്നായിരുന്നു. ഇയാൾ ആദ്യം പറഞ്ഞത്. എം.എസ് അരുൺകുമാർ എം.എൽ.എക്കെതിരായാണ് പോസ്റ്റിട്ടതെന്ന് പിന്നീട് പൊലീസിനോട് സമ്മതിച്ചു.