
മാവേലിക്കര : ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ എട്ടാംഎതിരേല്പ് മഹോത്സവത്തോടനുബന്ധിച്ച് എട്ടാം കരയായ കടവൂർ കരയുടെ ഉരുളിച്ച വരവ് നടന്നു. വൈകിട്ട് ഉരുളിച്ച വരവ് കടവൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് കരിപ്പുഴ, മനായിൽ മഹാവിഷ്ണു ക്ഷേത്രം, വടക്കേത്തുണ്ടം വഴി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്നു. ക്ഷേത്രത്തിൽ രാത്രി എതിരേൽപ്പ് വരവ് നടന്നു.