ചേർത്തല : ചേർത്തല റെയിൽവേ സ്​റ്റേഷന് സമീപം യുവാവ് ട്രെയിനിൽ നിന്നു വീണു മരിച്ചു. കൊല്ലം കുറവൻപാലം വയലിൽ വീട്ടിൽ തിലകന്റെ മകൻ അക്ഷയകുമാർ (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഏറനാട് എക്‌സ് പ്രസിൽ നിന്നാണ് വീണത്. ചേർത്തലയിൽ നിന്നും ട്രെയിൻ എടുത്ത ഉടൻ തെന്നി വീഴുകയായിരുന്നെന്നാണ് വിവരം. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാ​റ്റി. ഇന്നു പോസ്​റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും.