
അരൂർ: ഗൃഹനാഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. അരൂർ പഞ്ചായത്ത് 14-ാം വാർഡ് പൊൻതുരുത്തിൽ പ്രസാദ് (65) ആണ് മരിച്ചത്. അരൂർ ആഞ്ഞിലിക്കാട് റെയിൽവേ ഗേറ്റിന് തെക്ക് ഭാഗത്ത് വ്യാഴാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടത്. അരൂർ പൊലീസ് മേൽ നടപടി സ്വീകരിച്ചു. ഭാര്യ: രമണി.മക്കൾ:കമൽദാസ്, പ്രവീൺ. മരുമക്കൾ: സുചിത്ര, സൗമ്യ.