കൊവിഡ് പ്രതിരോധത്തിന് 50 ലക്ഷം
കായംകുളം : കായംകുളം നഗരസഭയുടെ ബഡ്ജറ്റിൽ കുടിവെള്ളം,വൈദ്യുതി,ആരോഗ്യം,ശുചിത്വം,മാലിന്യസംസ്കരണം, നഗരാസൂത്രണം തുടങ്ങിയവയ്ക്ക് പ്രാധാന്യം. മുൻബാക്കി ഉൾപ്പെടെ 73,87,86,138 രൂപ വരവും 64,87,45,329 രൂപ ചിലവും 9,0040,809 രൂപ നീക്കിയിരിപ്പുമുള്ള 2021-22ലെ പുതുക്കിയ ബഡ്ജറ്റും മുന്നിരിപ്പ് ഉൾപ്പെടെ 76,57,81,252രൂപ വരവും 71,62,52,858 രൂപ ചിലവും 4,95,28,394 രൂപ നീക്കിയിരിക്കും പ്രതീക്ഷിക്കുന്ന 2022-23 വർഷത്തെ ബഡ്ജറ്റും വൈസ് ചെയർമാൻ ജെ.ആദർശാണ് അവതരിപ്പിച്ചത്.
ഗവ.ഐ.ടി.ഐയ്ക്ക് കെട്ടിടവും സ്റ്റേഡിയവും നിർമ്മിയ്ക്കാൻ വെട്ടത്തേത്ത് വയൽ ഏറ്റെടുക്കും. സസ്യ മാർക്കറ്റ് ,മത്സ്യ മാർക്കറ്റ് എന്നിവയുടെ വിപുലീകരണത്തിനും പാർക്കിനും സ്ഥലം ഏറ്റെടുക്കും. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നഗരത്തിലെ മതിലുകളിൽ ചിത്രങ്ങൾ വരയ്ക്കും.ജംഗ്ഷനുകളുടെ വിപുലീകരണം,സി.സി.ടിവി സ്ഥാപിയ്ക്കൽ എന്നിവയ്ക്കും പദ്ധതികളുണ്ട്.
വിവിധ പദ്ധതികൾക്ക് വകയിരുത്തിയ തുക
ഉത്പാദന മേഖല : 1. 70 കോടി
ആരോഗ്യം : 1.64കോടി
പൊതുവിദ്യാഭ്യാസം: 69 ലക്ഷം
ശുചിത്വം: 4.56കോടി
സാമൂഹ്യ നീതി : 2.95 കോടി
വനിതാ വികസനം: 60 ലക്ഷം
പാർപ്പിടം : 4.25 കോടി
പട്ടികജാതി വികസനം: 1.76 കോടി
കുടിവെള്ളം .1.06കോടി