dental-camp

മാന്നാർ: കേരളസ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ചെന്നിത്തല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര ഇ.സി.എച്ച്.എസ് പോളിക്ലിനിക്കിന്റെ സഹകരണത്തോടെ ദന്തപരിശോധന ക്യാമ്പ് നടത്തി.ഇ.സി.എച്ച്.എസ് ഓഫീസർ ഇൻചാർജ് ലഫ്.കേണൽ വി.ഐ .ഹരികുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബഹനാൻ ജോൺ മുക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ.ഗീതാ രാമചന്ദ്രൻ, സി.ജോയി,കെ.ജിഅശോക് കുമാർ, എം.സോമനാഥൻ പിള്ള, വേലായുധൻപിള്ള, ഒ.മത്തായി, ശിവശങ്കരൻനായർ, എൻ.സുനിൽ കുമാർ,സി.കെ.മത്തായി, നിഷ കെ.വത്സ, പി.ജെ.പ്രസന്നകുമാർ , അജിത്കുമാർ, ബാബുജോൺ, അനുജൻ, കെ. കൃഷ്ണൻകുട്ടി,.എൻ.രാജപ്പൻ, പി.ടി.വർഗീസ്, പി.വൈ.ശാമുവൽ,ജോയി പൂയപ്പള്ളിൽ എന്നിവർ സംസാരിച്ചു.