അരൂർ: സേവന, ഉത്പാദനമേഖലകൾക്ക് മുൻഗണന നൽകി എഴുപുന്ന പഞ്ചായത്ത് ബഡ്ജറ്റ് . 26.6 കോടി രൂപ വരവും 27.55 കോടി രൂപ ചെലവും 29 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡൻറ് ശ്രീലേഖ അശോക് അവതരിപ്പിച്ചു.പ്രസിഡന്റ് ആർ.പ്രദീപ് അദ്ധ്യക്ഷനായി. സേവന മേഖലയ്ക്ക് 5.83 കോടി രൂപ നീക്കി വച്ചു. ഉത്പാദനമേഖലയെ ശക്തിപ്പെടുത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയ്ക്ക് 5.32 കോടി രൂപ വകയിരുത്തി. ലൈഫ് ഭവന പദ്ധതി - 2 കോടി,ശിശുക്ഷേമം - 73 ലക്ഷം, ഭവന പുനരുദ്ധാരണം - 72 ലക്ഷം, റോഡുകളുടെ അറ്റകുറ്റപ്പണി -56.66 ലക്ഷം, കളിസ്ഥലം വാങ്ങൽ - 50 ലക്ഷം, പൊതുശ്മശാന നിർമ്മാണം - 50 ലക്ഷം, ശൗചാലയ നിർമ്മാണം - 20 ലക്ഷം, വയോജനക്ഷേമം - 15 ലക്ഷം എന്നിങ്ങനെ തുക നീക്കി വച്ചു. ടൂറിസം കേന്ദ്രമായ കാക്കത്തുരുത്ത് ദീപ് സൗന്ദര്യവൽക്കരണത്തിനും വലിയകുളം സൗന്ദര്യവൽക്കരണത്തിനുമായി 50 ലക്ഷം രൂപ വീതം ബഡ്ജറ്റിൽ വകയിരുത്തി.