കായംകുളം: രണ്ട് ദിവസമായി സംസ്ഥാനത്ത് നടക്കുന്ന സ്വകാര്യ ബസ് സമരം രണ്ടാം ദിവസവും ജില്ലയിൽ പൂർണമാണന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ പറഞ്ഞു. വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിക്കണം ,കൊവിഡ് കാലത്തെ റോഡ് ടാക്സ് ഒഴിവാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 9 ന് തുടങ്ങാനിരുന്ന സമരം ഗതാഗത മന്ത്രിയുടെ അഭ്യർത്ഥന പ്രകാരമാണ് സമരം ഒഴിവാക്കിയത്. ഏപിൽ ഒന്നിന് മുമ്പ് സമരം പിൻവലിക്കാത്ത സാഹചര്യമുണ്ടായിൽ ഒന്നുമുതൽ ജില്ലയിലെ മുഴുവൻ ബസുകളും ഫോം.ജി നൽകി കയറ്റിയിടുമെന്നും പാലമുറ്റത്ത് വിജയകുമാർ പറഞ്ഞു.