ആലപ്പുഴ: മുൻ വ്യവസായ മന്ത്രി ടി.വി.തോമസിന്റെ ചരമ ദിനം ഇന്ന് ആചരിക്കും. രാവിലെ 10ന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. മന്ത്രി പി.പ്രസാദ്, എ.ഐ.ടി.യു.സി സംസ്ഥാന ജന സെക്രട്ടറി കെ.പി.രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകും. വൈകിട്ട് 5ന് ടി.വി.തോമസ് സ്മാരക ടൗൺ ഹാളിന് മുന്നിൽ നിന്നും പ്രകടനം ആരംഭിക്കും. ആലുക്കാസ് ഗ്രൗണ്ടിൽ ചേരുന്ന പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.