അരൂർ: എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ 36-ാമത് വാർഷിക പൊതുയോഗം നാളെ ഉച്ചയ്ക്ക് 2 ന് എരമല്ലൂർ പാർത്ഥസാരഥി ഓഡിറ്റോറിയത്തിൽ നടക്കും. സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ അദ്ധ്യക്ഷനാകും.ഇന്ത്യയിലെ ആദ്യ വനിതാ സ്കിപ്പർ ഹരിത കുഞ്ഞപ്പൻ, എൽ.എൽ.ബി പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവ് പൗർണ്ണമി എന്നിവരെ യോഗത്തിൽ ആദരിക്കും.