
കറ്റാനം: കിടപ്പു രോഗികൾക്കും നിരാലംബർക്കും ഭക്ഷണം വീടുകളിലെത്തിച്ചു നൽകുന്ന ഒരു നേരം പദ്ധതി, മുഴുവൻ നീർച്ചാലുകളെയും പുനരുജ്ജീവിപ്പിക്കുന്ന നീർവഴിയൊരുക്കം, എള്ള് ഗ്രാമം പദ്ധതി തുടങ്ങി ഒരു പിടി ജനോപകാരപ്രദമായ പദ്ധതികളുമായി ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്.28 കോടി 85 ലക്ഷം രൂപ വരവും 28 കോടി 49 ലക്ഷം രൂപ ചെലവും 22 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സുരേഷ് പി.മാത്യൂ അവതരിപ്പിച്ചു.പ്രസിഡന്റ് കെ.ദീപ അദ്ധ്യക്ഷത വഹിച്ചു. കാർഷിക, ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനാണ് കൂടുതൽ മുൻതൂക്കം. കാർബൺ തുലിത കൃഷിയ്ക്കായി 5 ലക്ഷം, പകൽ വീട് പ്രവർത്തനത്തിന് 12 ലക്ഷം, മൃഗ സംരക്ഷണം, ക്ഷീര വികസനം എന്നിവയ്ക്ക് 37 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 78 ലക്ഷം, പട്ടികജാതി പട്ടികവർഗ്ഗ വികസനത്തിന് ഒരു കോടി 40 ലക്ഷം,അങ്കണവാടി പോഷകാഹാര പദ്ധതിക്കായി 35 ലക്ഷം, എല്ലാ വാർഡുകളിലും കളിസ്ഥലം തുടങ്ങിയ പദ്ധതികളും ബഡ്ജറ്റിൽ വിഭാവനം ചെയ്യുന്നു.പഞ്ചായത്തംഗങ്ങളായ കെ ശശിധരൻ നായർ, വി.ചെല്ലമ്മ, നിഷ സ തൃൻ, കെ.ആർ.ഷൈജു, കെ.എസ്.ജയപ്രകാശ്, എ.തമ്പി ,ലളിത ഗോപാലകൃഷ്ണൻ, മാത്യൂ ഫിലിപ്പ്, അമൽരാജ്, റഹിയാനത്ത്, സദാശിവൻപിള്ള, ഷൈലജ ഹാരിസ്, ശാലിനി എന്നിവർ ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്തു.