budjet-mannar

മാന്നാർ: റോഡുകൾക്കും കാർഷിക മേഖലകൾക്കും ഊന്നൽ നൽകി 2022 - 23 വർഷത്തെ മാന്നാർ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. 239121194 രൂപ വരവും 222100000 രൂപ ചെലവും 16421194 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം അവതരിപ്പിച്ചു. റോഡുകൾക്കായി 3 കോടി പത്തുലക്ഷവും ദാരിദ്ര്യ ലഘൂകരണത്തിന് 50 ലക്ഷവും വകയിരുത്തിയ ബഡ്ജറ്റിൽ കൃഷിക്ക് 5550000 വും മൃഗസംരക്ഷണത്തിനു 39 ലക്ഷവും ക്ഷീരവികസനത്തിനായി 1310000 വും നീക്കിവെച്ചിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഭിന്നശേഷിവിഭാഗക്കാർ, വനിതകൾ, വയോജനങ്ങൾ എന്നിവരുടെ ക്ഷേമത്തിനും ബഡ്ജറ്റിൽ വളരെ പ്രാധാന്യം നൽകിയിട്ടുണ്ട്. യുവജനക്ഷേമത്തിനായി പത്ത്ലക്ഷവും ഹരിതകർമ്മസേനക്ക് പെട്ടിഓട്ടോ വാങ്ങുന്നതിനായി 6 ലക്ഷവും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ബിജു കെ.പി നന്ദി പറഞ്ഞു. മുഴുവൻ ഗ്രാമ പഞ്ചായത്തങ്ങങ്ങളും ബഡ്ജറ്റ് അവതരണ യോഗത്തിൽ പങ്കെടുത്തു.