ചേർത്തല: കെ.പി.എം.എസ് ചേർത്തല യൂണിയനിൽ സാംസ്‌കാരിക സംഗമം സുവർണഗാഥ ഇന്ന് നടത്തും. കെ.പി.എം.എസ് സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി ഏപ്രിൽ രണ്ടിന് കോഴിക്കോട് നടക്കുന്ന മലബാർ സംഗമത്തിനു മുന്നോടിയായി സംസ്ഥാനത്തെ 108 യൂണിയനുകളിലും ഒരേ സമയമാണ് സാംസ്‌കാരിക സംഗമം നടത്തുന്നത്.ചേർത്തല പൊലീസ് സ്റ്റേഷനു സമീപം നടക്കുന്ന സംഗമത്തിൽ 24 ശാഖകളിൽ നിന്നായി 1000പേരെ പങ്കെടുപ്പിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് കെ.സി.ശശി,സെക്രട്ടറി പ്രീനാ ബിജു,ഖജാൻജി കെ.ഗോപി,സംഘാടകസമിതി ചെയർമാൻ എം.ടി.മോഹനൻ,എൻ.ടി.സലിമോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 6ന് നടക്കുന്ന സംഗമം കൃഷിവകുപ്പുമന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.കെ.സി.ശശി അദ്ധ്യക്ഷനാകും.മുനിസിപ്പൽ ചെയർപേഴ്‌സൺ ഷേർളിഭാർഗവൻ,കൗൺസിലർ രാജശ്രീജ്യോതിസ്,ഐസക്ക്മാടവന,എസ്.എൻ.ട്രസ്റ്റ് അംഗം പി.എസ്.ജ്യോതിസ്,ഗാനരചയിതാവ് രാജീവ് ആലുങ്കൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.