മാന്നാർ: നടപ്പിലാക്കാൻ സാധിക്കാത്ത പദ്ധതികളും കണക്കുകളും പെരുപ്പിച്ച് കാണിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് സുജിത്ത് ശ്രീരംഗം പറഞ്ഞു. ജനങ്ങൾക്ക് ഗുണപ്രദമായ യാതൊരു പദ്ധതിയും ബഡ്ജറ്റിൽ അവതരിപ്പിച്ചിട്ടില്ല.സാമ്പത്തികവർഷം അവസാനിക്കുവാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ പോലും പദ്ധതി നിർവഹണത്തിൽ ജില്ലയിൽ തന്നെ വളരെ പിന്നിലാണ് മാന്നാർ പഞ്ചായത്തിന്റെ സ്ഥാനമെന്ന് യു.ഡി.എഫ് പാർലമെന്റ് റിപാർട്ടി യോഗം ആരോപിച്ചു. സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനായ യോഗത്തിൽ അജിത്ത് പഴവൂർ, വത്സലാ ബാലകൃഷ്ണൻ, മധു പുഴയോരം, ഷൈനാ നവാസ്, രാധാമണി ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ, പുഷ്പലത എന്നിവർ സംസാരിച്ചു.