ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ വിവാഹ പൂർവ്വ പഠന ക്ലാസിന്റെ 55-ാം മത് ബാച്ച് ഇന്നും നാളെയും യൂണിയൻ ഹാളിൽ നടക്കും. രാവിലെ 9ന് നടക്കുന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ അദ്ധ്യക്ഷനാകും. പ്രോഗ്രാം കോ ഒാർഡിനേറ്റർ അഡ്വ.യു.ചന്ദ്രബാബു വിഷയം അവതരിപ്പിക്കും.യോഗം ഡയറക്ടർമാരായ എം.കെ.ശ്രീനിവാസൻ, ഡി.ധർമ്മരാജൻ എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. യൂണിയൻ സെക്രട്ടറി എൻ.അശോകൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഡി. കാശി നാഥൻ നന്ദിയും പറയും.