
പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ സർക്കാർ സ്കൂളുകളിൽ ഫിൽട്ടൽ ചെയ്ത കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതി പ്രസിഡന്റ് പി എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പഞ്ചായത്തുകളിലെ സർക്കാർ വിദ്യാലയങ്ങയിലേയ്ക്ക് ആധുനിക സംവിധാനത്തിലുള്ള പതിനൊന്ന് വാട്ടർ പ്യൂരിഫയറാണ് നൽകിയാണ്. . അഞ്ചുലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത് .വൈസ് പ്രസിഡൻ്റ് സ്മിതാ ദേവാനന്ദ് അദ്ധ്യക്ഷയായി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വിവേകാനന്ദ , വിനോദ് കുമാർ ,.രജിത , ശോഭനകുമാരി , .അനിമോൾ ,കെ.എം ദിപീഷ് എന്നിവർ സംസാരിച്ചു.