കുട്ടനാട്: കുട്ടനാട് യൂണിയൻ യൂത്ത്മൂവ്മെന്റ് വനിതാസംഘം നേതൃത്വത്തിൽ ഏപ്രിൽ 15 മുതൽ 18 വരെ നടക്കുന്ന കലാകായികോത്സവ മേളയുടെ സ്വാഗതസംഘ രൂപികരണയോഗം ഇന്ന് നടക്കും. യൂണിയൻ പ്രാർത്ഥനാ ഹാളിൽ രാവിലെ 10. 30ന് ചേരുന്ന യോഗം യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്യും . വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷനാകും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി അംഗങ്ങളായ എം.പി.പ്രമോദ് , കെ.കെ.പൊന്നപ്പൻ, എ.കെ.ഗോപിദാസ്, ടി.എസ്. പ്രദീപ് കുമാർ, അഡ്വ.എസ്.അജേഷ്കുമാർ, പി.ബി.ദിലീപ് യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി .സുബീഷ്, വൈസ് പ്രസിഡന്റ് ടി.എസ് ഷിനുമോൻ സെക്രട്ടറി പി. ആർ. രതീഷ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്, വൈസ് പ്രസിഡന്റ് സ്മിതാ മനോജ്, സെക്രട്ടറി സജിനി മോഹൻ വൈദികയോഗം യൂണിയൻ കൺവീനർ ബിനേഷ് ശാന്തി തുടങ്ങിയവർ പങ്കെടുക്കും.