nooranad
നൂറനാട് 293-ാം നമ്പർ റൂറൽ ഹൗസിംഗ് സഹകരണ സംഘത്തിൽ പുതുതായി പണികഴിപ്പിച്ചതും, നവീകരിച്ചതുമായ കെട്ടിടോദ്ഘാടന ചടങ്ങ് സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാർ എസ്.ജോസി ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട്: നൂറനാട് 293-ാം നമ്പർ റൂറൽ ഹൗസിംഗ് സഹകരണ സംഘത്തിൽ പുതുതായി പണികഴിപ്പിച്ചതും പുതുക്കി പണിഞ്ഞതുമായുള്ള കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ എസ്.ജോസി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് കെ.ശിവശങ്കരപ്പിളള അദ്ധ്യക്ഷത വഹിച്ചു. പുതിയ കെട്ടിടം ഹൗസിംഗ് ഫെഡറേഷൻ പ്രസിഡന്റ് എം.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ പാട്രിക് ഫ്രാൻസിസ് സ്ട്രോംഗ് റൂം ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് ലോഗോ പ്രകാശനം നിർവഹിച്ചു.

വേണു കാവേരി, ഒ.ജെഷിബു , കെ.സജികുമാർ, സുമ അമ്മാൾ, കെ.സാദിഖ് അലീഖാൻ , ഹാരി ഹസൻ,

എ.നസീം, എം ബൈ ജു, കലാദേവരാജൻ, ബി.കൃഷ്ണകുമാരി, പി കെ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.