
ചേർത്തല: കാൽനടയാത്രക്കാരൻ മിനി വാനിടിച്ച് മരിച്ചു.ചേർത്തല നഗരസഭ 13-ാം വാർഡിൽ
പുന്നവേലി സതീശൻ (62) ആണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല എക്‌സ്റേ
ജംഗ്ഷന് സമീപത്ത് രാവിലെ 9 മണിയോടെയാണ് അപകടം.കാൽനടയായി ദേശീയപാത മുറിച്ച് കടക്കുമ്പോൾ മിനി വാൻ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സതീശനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായ സതീശൻ പത്ര ഏജന്റു കൂടിയാണ്.ഭാര്യ:ഗീത.മകൾ: സാന്ദ്ര.