ആലപ്പുഴ: ജി​ല്ലാ പഞ്ചായത്തി​ന്റെ 120. 23 കോടി​യുടെ പുതി​യ ബഡ്ജറ്റി​ൽ ആരോഗ്യ, ഉത്പാദന, പശ്ചാത്തല മേഖലയി​ലെ പദ്ധതി​കൾക്ക് മുൻഗണന നൽകുകയും ദുർബല വി​ഭാഗങ്ങളും ക്ഷേമത്തി​ന് മുന്തി​യ പ്രാധാന്യം നൽകുകയും ചെയ്തു. മുൻ നീക്കിയിരിപ്പ് 7,65,14,432 രൂപ ഉൾപ്പെടെ ആകെ 120,23,25,432 രൂപ വരവും 118,52,09,000 രൂപ ചെലവും 1,71,16,432 രൂപ നീക്കി ബാക്കിയുള്ള ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് അഡ്വ. ബിപിൻ സി.ബാബു അവതരിപ്പിച്ചത്.

പട്ടിക വിഭാഗങ്ങൾ, വനിതകൾ, ശിശുക്കൾ, വയോജനങ്ങൾ, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവർ,പാലിയേറ്റീവ് രോഗികൾ തുടങ്ങിയവരുടെ പരിരക്ഷ, വിദ്യാഭ്യാസം, വൃക്ക രോഗികൾക്ക് ചികിത്സ ആനുകൂല്യം, കുട്ടികളുടെ ശാസ്ത്രരംഗത്തെ കഴിവുകൾ പ്രോത്സാഹിപ്പിക്കൽ, മൺമറഞ്ഞ പ്രതിഭകളുടെ സ്മരണക്കായി കലാപഠന കേന്ദ്രങ്ങളും സ്മാരകങ്ങൾ സ്ഥാപിക്കൽ, പൊതുശ്മശാനങ്ങളുടെ നിർമ്മാണം, ഉപകരണങ്ങൾ വാങ്ങൽ എന്നി​വയ്ക്ക് ബഡ്ജറ്റിൽ പദ്ധതി ഉൾപ്പെടുത്തി. ട്രാൻസ്‌ജെൻഡർമാർക്ക് സ്വയംതൊഴിൽ സഹായത്തിന് 10 ലക്ഷം രൂപഉൾപ്പെടുത്തി. ലൈഫ് പാർപ്പിട പദ്ധതിക്കും കുടിവെള്ള പദ്ധതിക്കും ബഡ്ജറ്റിൽ പ്രാധാന്യം നൽകി. സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി ട്രെയിനിംഗ് സെന്റർ, കെ.പി.എ.സി ലളിതയുടെ പേരിൽ വനിതാ പഠന കേന്ദ്രം, ജെൻഡർ സൗഹൃദ പരിപാടികൾക്കും ജില്ലാപഞ്ചായത്തിന്റെ ജെൻഡർപാർക്ക് പ്രവർത്തന സജ്ജമാക്കുന്നതി​നും ഒരുകോടി രൂപ മാറ്റിവച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രജേശ്വരി അദ്ധ്യക്ഷത വഹിച്ചു.

# പ്രധാന ബഡ്ജറ്റ് നിർദ്ദേശങ്ങൾ

നെൽകൃഷി വികസനത്തിന് ..............................1 കോടി

ഡിവിഷനുകളിൽ മാതൃക കൃഷിത്തോട്ടം .......... 40ലക്ഷം

കാർഷിക മേഖല വിപണന വികസനം .............. 60 ലക്ഷം

പാടശേഖര അടിസ്ഥാന വികസനം ................... 3കോടി

പാടശേഖരങ്ങൾക്ക് പമ്പ് സെറ്റ് ......................... 95ലക്ഷം

മത്സ്യമേഖലയുടെ വി​കസനം.............................. 70ലക്ഷം

മൃഗസംരക്ഷണം-ക്ഷീരമേഖല ............................. 1.4കോടി

ചെറുകിട വ്യവസായം ......................................... 1.45കോടി

കയർമേഖല .......................................................... 25ലക്ഷം

ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പ്................... 2 കോടി

ലൈഫ് ഭവന പദ്ധതി ........................................... 6.75 കോടി

എച്ച്.ഐ.വി ബാധിതർ, ടി.ബി രോഗികൾക്കും

പോഷക ആഹാരവിതരണം .............................. 60ലക്ഷം

കാഴ്ചശക്തി കുറഞ്ഞവർക്ക് കംപ്യൂട്ടർ പരിശീലനം ......10 ലക്ഷം

ശ്രവണസഹായി വാങ്ങൽ ............................................. 10ലക്ഷം

വയോജന ക്ഷേമ പദ്ധതികൾ ........................................ 65ലക്ഷം

വനിതാ ശിശുവികസന ക്ഷേമം ..................................... 3.64 കോടി

അംഗൻവാടികളുടെ അടിസ്ഥാന സൗകര്യ വികസനം..................................... 1.90കോടി

വിദ്യാഭ്യാസ മേഖല ..................................... 11.11 കോടി

കായിക സാംസ്കാരിക മേഖല ..................................... 2.57 കോടി

ആരോഗ്യ മേഖല..................................... 5.35 കോടി

ടൂറിസം മേഖല ..................................... 1കോടി

ജലസംരക്ഷണം ..................................... 2.75കോടി

കുടിവെള്ള പദ്ധതി..................................... 5.09 കോടി

പട്ടികജാതി വികസനം..................................... 15.07 കോടി

പട്ടിക വർഗ വികസനം .....................................66.74 ലക്ഷം

റോഡ് പശ്ചാത്തല മേഖല..................................... 17.83 കോടി

വൈദ്യുതി മേഖലയി​ലെ വി​കസനം .....................................1.25 കോടി

വനിതാ ഗ്രപ്പുകൾക്ക് പച്ചക്കറി ..................................... 25 ലക്ഷം

നാളികേര കൃഷി പ്രോത്സാഹനം 20ലക്ഷം

മത്സ്യ ഉപകരണങ്ങൾ വാങ്ങാൻ

പരമ്പരാഗത മേഖലക്ക് ............................................... 40ലക്ഷം

ഉൾനാടൻ മേഖല ................................................ 20ലക്ഷം

മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കൽ..................................... 10 ലക്ഷം

മിനി ഡയറിഫാം സ്ഥാപിക്കൽ............................................... 50ലക്ഷം

പാലിന് സബ്സിഡി ............................................................50 ലക്ഷം

സംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട്.............................. 40 ലക്ഷം

#മറ്റ് പദ്ധതികളിൽ പ്രധാനപെട്ടത്

ഡയാലിസീസ് രോഗികൾക്ക് കിറ്റ് വിതരണം, സമഗ്ര പാലിയേറ്റീവ് കെയർ സംവിധാനം, ജലാശയങ്ങളുടെ പുനരുജ്ജീവനം, സ്കൂളുകളിൽ ടാലന്റ് സെന്ററുകളും അഡ്വൈസറി ബോർഡുകളും രൂപീകരിക്കൽ, ഇന്നോവേഷൻ പദ്ധതികൾ, കയർമേഖലയെ പ്രോത്സാഹിപ്പിക്കൽ, വനിതീവക്ക് പരകശീലന കേന്ദ്രനം, വ്യായാമക്ളബ്ബ്, തൊഴിൽ കിയോസ്കുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റ്, കരുതൽ സേന രൂപീകരണം, പ്ളാസ്റ്റിക് നിർമ്മാർജ്ജനവും ഉന്ധന ഉത്പാദനവും, കുളവാഴ നിയന്ത്രണ പരിസ്ഥിതി സൗഹൃദപദ്ധതി, താമരച്ചാൽ നവീകരണം, കായിക ടൂർണമെന്റ്, ദുരിതാശ്വാസ ഷെൽട്ടർ, സ്മാർട്ട് അങ്കണവാടികൾ, സ്ത്രീ സംരക്ഷണ പദ്ധതി, എല്ലാ പഞ്ചായത്തിലേയ്ക്കും ഒരു ബഡ്സ് കൂൾ, വയലാർ സ്മൃതിയിൽ ലൈബ്രറി, മൂവിംഗ് കാമറകൾ സ്ഥാപിക്കൽ, എച്ച്.എസ്, എച്ച്.എസ്.എസുകളിൽ ഹൈടെക് ലാബുകൾ, മെൻസ്ട്രുവൽ കപ്പ് സംവിധാനം, പൊതുകുളങ്ങൾ സംരക്ഷിക്കൽ

...............................................

"വികസന പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത സംസ്ഥാന സർക്കാർ നയം പിന്തുടർന്ന് ജില്ലാ പഞ്ചായത്തും ജില്ലയുടെ സമഗ്ര വികസന പദ്ധതികളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ നിർദേശിച്ച പദ്ധതികളുടെ 84 ശതമാനം തുക ചെലവഴിച്ചു.

കെ.ജി. രാജേശ്വരി, പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്

"ബഡ്ജറ്റ് മുൻ വർഷത്തെ തനിയാവർത്തനം. വിദ്യാഭ്യാസ മേഖലയെ പൂർണമായും തഴഞ്ഞു. കാർഷികമേഖലയ്ക്കു വാഗ്ദാനം മാത്രം. മുൻവർഷവും ഇതു തന്നെ ആയിരുന്നു അവസ്ഥ.

ജോൺതോമസ്, യു.ഡി.എഫ്, പാർലമെന്ററി പാർട്ടി ലീഡർ.

....................................................