
ഹരിപ്പാട്: ആലപ്പുഴ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി രണ്ടാമത് വന്യജീവി ഫോട്ടോഗ്രാഫി മത്സര (അനിമൽ വിഹേവിയർ - 2022) വിജയികൾക്കുള്ള സമ്മാനദാനം നങ്ങ്യാർകുളങ്ങൾ ടി കെ.എം.എം കോളേജിൽ നടന്നു. പ്രസിഡന്റ് ബി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ലളിതാകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഓർത്തോ പീഡിക് സർജനും വന്യജീവി ഫോട്ടോഗ്രാഫറുമായ ഡോ. കൃഷ്ണകുമാർ ഫോട്ടോഗ്രാഫി വിജയികൾക്കുള്ള അവാർഡ് വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പി.പി. ഷർമ്മിള മുഖ്യപ്രഭാഷണം നടത്തി. ദേശീയ- സംസ്ഥാന തല ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സന്ദീപ് ഉണ്ണിക്കൃഷ്ണൻ , എ.കെ പി .എ . ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുത്ത സന്തോഷ് എന്നിവരെ അനുമോദിക്കുകയാും ചെയ്തു. സന്തോഷ് ഫോട്ടോ വേൾസ് , പ്രൊഫ.പി.ശ്രീ മോൻ, കെ.ആർ അശോകൻ, സിബു നൊസ്റ്റാജിയ, എന്നിവർ സംസാരിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. എസ്. ഷീല സ്വാഗതവും ട്രഷറർ ജി.ജോസഫ് നന്ദിയും പറഞ്ഞു. തുടർന്നു തൃശൂർ വന ഗവേഷണ കേന്ദ്രം യുവ ഗവേഷകൻ സന്ദീപ് ദാസ് ഉരഗങ്ങളും പരിസ്ഥിതിയും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.