1

കുട്ടനാട്: സ്ത്രീകൾക്ക് പാർലമെന്റിലോ നിയമസഭയിലോ പ്രാതിനിധ്യം വളരെ കുറവാണന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. രാമങ്കരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന് കേരള മഹിളാ സംഘം കുട്ടനാട് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 100 ശതമാനവും 50ശതമാനവും സംവരണമൊന്നും കേരള മഹിളാ സംഘം ആവശ്യപ്പെടുന്നില്ല. വെറും 33ശതമാനം സ്ത്രീ പ്രാതിനിധ്യം മാത്രമാണ് ആവശ്യപ്പെടുന്നത്. ഇതിനായി നിയമം പാസാക്കാൻ പാർലമെന്റ് തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സാറാമ്മ തങ്കപ്പൻ അദ്ധ്യക്ഷയായി. മഹിളാസംഘം ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാർ സംഘടനാ റിപ്പോർട്ടും മണ്ഡലം സെക്രട്ടറി കെ കമലാദേവി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു സി.പി. ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി ജ്യോതിസ്, മണ്ഡലം സെക്രട്ടറി കെ ഗോപിനാഥൻ, അഡ്വ. സുപ്രമോദം, മുട്ടാർ ഗോപാലകൃഷ്ണൻ മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ ഗിരിജ തുടങ്ങിയവർ സംസാരിച്ചു. അമ്മിണി ചാക്കോ സ്വാഗതവും ശ്രികല അജിത് കുമാർ നന്ദിയും പറഞ്ഞു