അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഇന്ന് നടക്കും. രാവിലെ 9 ന് നാൽപ്പതിൽപ്പരം കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം. 11.30ന് സംഗീത സദസ്, 12 ന് ആറാട്ട് സദ്യ, 3.30 ന് കഞ്ഞിപ്പാടം വട്ടപ്പായിത്ര ക്ഷേത്രത്തിൽ നിന്നും പള്ളി വാളും തെക്കേ വാര്യത്തു നിന്നും തൃച്ചന്ദനം വരവും, 4 ന് അഷ്ടപദി കച്ചേരി, 5 ന് ഇരട്ടക്കുളങ്ങര ക്ഷേത്രത്തിലേക്ക് ആറാട്ടുപുറപ്പാട് . 7ന് ഇരട്ടകുളങ്ങര മഹാദേവ ക്ഷേത്രത്തിൽ ആറാട്ട്, 8. 30 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത് 12 മുതൽ 1 വരെ പുത്തൻകുളത്തിന്റെ കരയിൽ സ്വീകരണം. 1.30 ന് ചുറ്റുവിളക്ക് .ആറാട്ട് അകത്തെഴുന്നള്ളിപ്പ്, വലിയ കാണിക്ക, വെടിക്കെട്ട്.