ss

ആലപ്പുഴ: ജില്ലയിൽ നിന്ന് 22345 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതും. ഇതിൽ 11894 പേർ ആൺകുട്ടികളും 10451 പെൺകുട്ടികളുമാണ്.

ജില്ലയിൽ 200 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്. 7401 പേർ.

പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും അദ്ധ്യാപകർക്കും സംശയ നിവാരണത്തിനുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഹെൽപ് ലൈൻ സജ്ജീകരിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 29 വരെ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ സേവനം ലഭ്യമാണ്. ഫോൺ: 04772252908, 8547788521, 9995439097.

പരീക്ഷ എഴുതുന്നവർ

വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിൽ

മാവേലിക്കര............ 7401

ആലപ്പുഴ..................6420

ചേർത്തല................6445

കുട്ടനാട്...................2079