 
ചാരുംമൂട് : താമരക്കുളം ചത്തിയറ ശക്തികുളങ്ങര ദേവീക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപന് സ്വീകരണം നൽകി. സ്വീകരണ സമ്മേളനം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
ഏറെ പഴക്കമുള്ള ക്ഷേത്രത്തിന്റെ ചുറ്റമ്പല നിർമ്മാണത്തിനാവശ്യമായ തീരുമാനങ്ങൾ വൈകാതെ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്ര ഉപദേശക സമിതിയുടെ ഉപഹാരം അദ്ദേഹത്തിന് സമ്മാനിച്ചു. ഉപദേശക സമിതി പ്രസിഡന്റ് വിജയകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു , പഞ്ചായത്തംഗം എസ് ശ്രീജ,
കരുനാഗപ്പള്ളി ദേവസ്വം അസി.കമ്മീഷണർ ദിലീപ് കുമാർ , ഉപദേശകസമിതി സെക്രട്ടറി ജി.സുരേന്ദ്രൻ പിള്ള , വൈസ് പ്രസിഡന്റ് വിജയൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.