ആലപ്പുഴ : പഴവീട് ശ്രീഭഗവതി ക്ഷേത്രത്തിലെ മീനഭരണ ഉത്സവം ഏപ്രിൽ 2, 3, 4 ദിവസങ്ങളിൽ നടക്കും. പുതുമന ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ഏപ്രിൽ 2ന് തിരുവാമ്പാടി എൻ.എസ്.എസ് കരയോഗം നമ്പർ1790 ന്റെ വകയായി രാവിലെ 4.30മുതൽ നിർമ്മാല്യദർശനം, അഭിഷേകം, 5.30ന് വിശേഷാൽപൂജകൾ, ഉഷഃപൂജ, 7 മുതൽ 9 വരെ പുല്ലാങ്കുഴൽ കച്ചേരി, പറവൂർ വിശ്വനാഥ് ആൻഡ് പാർട്ടി, 9ന് പുള്ളവൻപാട്ട്, 10ന് ദേവീഭാഗവത പാരായണം, 11ന് ഉച്ചപൂജ, വൈകിട്ട് 6ന് സോപാനസംഗീതം, 6.30ന് ദീപാരാധന, വെടിക്കെട്ട്, 7ന് ട്രിപ്പിൾ തായമ്പക (പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ), 9ന് ദേശതാലപ്പൊലി വരവ്, 9.30ന് തിരുവനന്തപുരം ഭരതക്ഷേത്രയുടെ ഇതിഹാസ നൃത്തനാടകം ഉജ്ജയിനിയിലെ മഹാഭദ്ര.
3ന് കൈതവന എൻ.എസ്.എസ് കരയോഗം നമ്പർ 856ന്റെ വകയായി രാവിലെ 4.30 മുതൽ നിർമ്മാല്യദർശനം, അഭിഷേകം, 5.30ന് വിശേഷാൽപൂജകൾ, ഉഷഃപൂജ, 6.30 മുതൽ 8 വരെ വേദമന്ത്രസൂക്തജപം, 8ന് ലളിതാസഹസ്രനാമം, 8.30ന് സർപ്പംപാട്ട്, 10ന് ഭാഗവതപാരായണം, 12ന് മുഴുക്കാപ്പ്, വൈകിട്ട് 6.30ന് ദീപാരാധന, വെടിക്കെട്ട്, 6.45ന് സിനിമ, ടി.വി.താരം ആലപ്പി സുദർശനൻ നയിക്കുന്ന കോമഡി സൂപ്പർ ഷോ കെട്ടിയോനും കെട്ടിയോളും, 7ന് ദേശതാലപ്പൊലി, 8.45ന് ദേവസ്വം താലപ്പൊലി, 9ന് കളമെഴുത്തും പാട്ടും, 9.30ന് പ്രശസ്ത വയലിനിസ്റ്റ് ബിജു മല്ലാരി ആൻഡ് തവിൽ മാസ്ട്രോ ആലപ്പുഴ ആർ.കരുണാമൂർത്തിയുടെ മെഗാ ഫ്യൂഷൻ
ഭരണി ദിനമായ ഏപ്രിൽ 4ന് പഴയവീട് ദേവസ്വം വക രാവിലെ 4.30ന് മുതൽ നിർമ്മാല്യദർശനം, അഭിഷേകം, 5.30 മുതൽ വിശേഷാൽപൂജകൾ, 6.30 മുതൽ കുംഭകുടാഭിഷേകം, അഭിഷേകം-കുങ്കുമം, മഞ്ഞൾ, ഇളനീർ, 8.30ന് പുള്ളുവൻപാട്ട്, 9ന് തിരുവാഭരണം ചാർത്തൽ, 10.30ന് ഭാഗതപാരായണം, ഉച്ചയ്ക്ക്ശേഷം കുത്തിയോട്ടം വരവ്, 1ന് ഉച്ചപൂജ, ശ്രീബലി, വൈകിട്ട് 4ന് പടയണിവരവ്, 6ന് അമ്മൻകുടംവരവ്, 6.30ന് ദീപാരാധന, വെടിക്കെട്ട്, 6.45ന് തായമ്പക, 7.45ന് അത്താഴപൂജ, 8 മുതൽ 9ന് ഒറ്റത്തൂക്കം, ദേശതാലപ്പൊലി വരവ്, 9.30ന് സംഗീതസദസ്, രാത്രി 2.30ന് ഗരുഡൻ പുറപ്പാട് (കൈതവന കിഴക്കേവേലംപറമ്പിൽ പൂരാസ് കുടുംബം വക വഴിപാട്), 12.30ന് ഗരുഡൻ പുറപ്പാട് (പഴവീട് സുരേഷ് വി.ജ്യോതി വക വഴിപാട്)