plastic-free-ward

മാന്നാർ : പരുമല ദേവസ്വംബോർഡ്‌ പമ്പാ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് ഫ്രീ വാർഡിന് തുടക്കം കുറിച്ചു. കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക്കുകൾ നിർമാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭത്തിനു തുടക്കമായത്. കോളേജ് പ്രിൻസിപ്പൽ ഡോ.ലക്ഷ്മി പരമേശ്വർ, കടപ്ര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് നിഷ അശോകൻ, എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഡോ.സവിത പ്രമോദ്, വാർഡ് മെമ്പർ വിമല എന്നിവരുടെ സാന്നിധ്യത്തിൽ സിനിമാതാരം ശബരിബോസ് പദ്ധതി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് വോളണ്ടിയർമാരും കോളേജ് ജീവനക്കാരും പങ്കെടുത്തു.