
ആലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ 2021ലെ കുഞ്ചൻ നമ്പ്യാർ പുരസ്‌കാരത്തിന് തുള്ളൽ കലാകാരൻ സി. ബാലകൃഷ്ണൻ അർഹനായി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ ബാലകൃഷ്ണൻ 1982 മുതൽ തുള്ളൽ കലാരംഗത്ത് സജീവമാണ്. 30ന് വൈകിട്ട് അഞ്ചിന് അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ പുരസ്‌കാരം സമ്മാനിക്കും.