1

കുട്ടനാട്: രാമങ്കരി സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം നടത്തുകയും ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് നേടിയ അമലു ജോർജ്ജ്, , 2021 ലെ തൊഴിൽ ശ്രേഷ്ഠ അവാർഡ് ജേതാവും മരം കയറ്റ തൊഴിലാളിയുമായ കെ.ശശി , എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ ഹിന്ദിയിൽ ആറാം റാങ്ക് നേടിയ ചൈതന്യ.സി.നായർ, യോഗയിൽ ദേശിയ പുരസ്ക്കാരത്തിന് അർഹയായ അഞ്ജനാ സുഭാഷ് എന്നിവരെ ആദരിച്ചു. ഇത് കൂടാതെ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ 25 ഓളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് ജോബി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം പി.ജി.അശോക് കുമാർ അദ്ധ്യക്ഷനായി ബാങ്ക് ഓഡിറ്റർ സുജാ മേരി, ബാങ്ക് സെക്രട്ടറി വി.എസ്. പ്രമീള ബോർഡ് അംഗങ്ങളായ തങ്കമ്മ ഈപ്പൻ, കെ.കെ.ജോസഫ്, ജിജോ തോമസ്, പി.സി.ജയചന്ദ്രൻ, എൻ. ഐ.തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.