ambala

അമ്പലപ്പുഴ: കേരള പുലയർ മഹാസഭ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സുവർണ ഗാഥ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് രാജേശ്വരി സത്യൻ അദ്ധ്യക്ഷയായി. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.പ്രദീപ്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ബാബുരാജ് , ഒ. വാസുദേവൻ, യൂണിയൻ സെക്രട്ടറി മധു.റ്റി, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം പി.ജെ. സുജാത തുടങ്ങിയവർ സംസാരി​ച്ചു.