കുട്ടനാട്: എസ്.എൻ.ഡി​.പി​ യോഗം കുട്ടനാട് യൂണിയൻ ചേന്നങ്കരി തെക്ക് 2290-ാം നമ്പർ ശാഖാ വക ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നാളെ നടക്കും. രാവിലെ 10.30നും 11നുമിടയിൽ ശി​വഗി​രി​ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസി​ഡന്റ് സച്ചിതാനന്ദ സ്വാമി പ്രതിഷ്ഠാ കർമ്മം നിർവഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന ക്ഷേത്ര സമർപ്പണം എസ്. എൻ.ഡി​. പി​ യോഗം വൈസ് പ്രസി​ഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. യൂണിയൻ ചെയർമാൻ പി വി ബിനേഷ് പ്ലാത്തനത്ത് അദ്ധ്യക്ഷനാകും .മുഖ്യ പ്രഭാഷണം തോമസ് കെ തോമസ് എം എൽ എയും പ്രാർത്ഥനാലയ സമർപ്പണം യൂണിയൻ കൺവീനർ സന്തോഷ് ശാന്തിയും പ്രതിഷ്ഠാ സന്ദേശം വൈസ് ചെയർമാൻ എം ഡി ഓമനക്കുട്ടനും നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് യൂണിയൻ കമ്മി​റ്റിയംഗം എ കെ ഗോപിദാസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.