pension
https://newstrack.live/News/PostToWeb/VUgzQ2xMckNkYUxWUFRiUkR5NWdhUT09?em=1&r=7#പെൻഷൻ

മാവേലിക്കര: പെൻഷൻ പരിഷ്ക്കരണ കുടിശിക ഒറ്റത്തവണയായി ഉടൻ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മാവേലിക്കര ബ്ലോക്ക് വാർഷി​ക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെൻഷൻ കുടിശിക ഉടൻ വിതരണം നടത്തുക, മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ ടിക്കറ്റ് നിരക്ക് ഇളവ് പുന:സ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് സി. ചന്ദ്രശേഖരൻ പിള്ള അദ്ധ്യക്ഷനായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി.വി.ഗോവിന്ദപിള്ള സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എസ്.ശിവാനന്ദൻ പ്രവർത്തന റിപ്പോർട്ടും ഖജാൻജി വി.സോമൻ കണക്കും അവതരിപ്പിച്ചു. യൂണിയൻ ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ എസ്.നാണു, ജി.ഗോപാലകൃഷ്ണപിള്ള, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എം.പി.വിശ്വനാഥൻ നായർ, ജില്ലാ കമ്മിറ്റി അംഗം പി.എസ്.ഗ്രേസി, ചെട്ടികുളങ്ങര പടിഞ്ഞാറ് യൂണിറ്റ് സെക്രട്ടറി വി.ബി.പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.ശിവാനന്ദൻ (പ്രസിഡന്റ്), വി.ബി.പ്രസന്നകുമാർ (സെക്രട്ടറി), ജെ.കൃഷ്ണകുമാരി (ഖജാൻജി) എന്നിവരെ തി​രഞ്ഞെടുത്തു.